തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്സുകളായ ഡാറ്റാ എൻട്രി, ഫാഷൻ ഡിസൈനിങ്, ടാലി, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 7559955644.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം എൽ.ബി.എസ്സ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ 2024 മെയ് അവസാന വാരം ആരംഭിക്കുന്ന  ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിന് പത്താംക്ലാസ് പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.   മേയ് 27 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. ഫോൺ0471-2560333

കീം 2024: തീയതി ദീർഘിപ്പിച്ചു

        2024-25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള (കീം 2024) പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 18ന് വൈകിട്ട് മൂന്നു മണിവരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2525300

കോഴ്സുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2024 -25 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുളള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ് ഫുഡ് പ്രൊഡക്ഷൻ എന്നിവയിൽ അപേക്ഷ ക്ഷണിച്ചു.  അടിസ്ഥാന യോഗ്യത പ്ലസ്ടു, തത്തുല്യം ആണ്. www.fcikerala.org വഴിയും തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നേരിട്ടും അപേക്ഷിക്കാം. അപേക്ഷ 31ന് വൈകിട്ട് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340, 8075319643, 7561882783, 8075899870.

മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ വീഡിയോ എഡിറ്റിങ് കോഴ്‌സില്‍ ഒഴിവുള്ള ജനറല്‍ വിഭാഗം സീറ്റുകളിലേക്ക് മെയ് 27 ന്  സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.  പ്രായപരിധി 30 വയസ്സ്. കോഴ്‌സ് ഫീസ് 34,500 രൂപ. അപേക്ഷാ ഫീസ് 300 രൂപ. കൂടുതല്‍ വിവരങ്ങള്‍  www.keralamediaacademy.org  ല്‍ ലഭിക്കും. ഫോണ്‍- 0484-2422275, 9447607073.

പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്.എസ്.എല്‍.സി പാസായവര്‍ മെയ് 24 നകം അപേക്ഷിക്കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ  വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ www.catpkerala.com ല്‍ ലഭിക്കും. ഫോണ്‍ -0495- 2723666, 0495-2356591, 9778751339

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!