യുവ എഴുത്തുകാരന്‍ ഷാജീവ് നാരായണന്റെ കഥാ സമാഹാരമായ ‘ഒറ്റയാള്‍ക്കൂട്ടം’ മെയ് 18 ന് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പ്രകാശനം ചെയ്യും
കൊയിലാണ്ടി: യുവ എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ
കഥാ സമാഹാരമായ ഒറ്റയാൾക്കൂട്ടം മെയ്: 18 ന് ശനിയാഴ്ച പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്യും.
കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ടിൽ അധ്യക്ഷത വഹിക്കും. പ്രശസ്ത കവി സജയ് കെ. വി. കഥാ സമാഹാരം ഏറ്റുവാങ്ങും, മധു കിഴക്കയിൽ പുസ്തക പരിചയപ്പെടുത്തും. എഴുത്തുകാരൻ
വി. ആർ. സുധീഷ്, കൊയിലാണ്ടി നഗരസഭാ വൈ ചെയർമാൻ അഡ്വ: കെ.സത്യൻ, മോഹനൻ നടുവത്തൂർ തുടങ്ങി സാമുഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ അഡ്വ: കെ. സത്യൻ, എടത്തിൽ രവി, സി. രാമചന്ദ്രൻ, ഇ. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.