സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതക കേസ്സില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊയിലാണ്ടി: സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതക കേസ്സില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2000 പേജ് ഉള്ള കുറ്റപത്രമാണ് കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്കും മുമ്പാകെ സമര്‍പ്പിച്ചത്. 125 ഓളം തൊണ്ടി വസ്തുക്കള്‍ ശേഖരിച്ചിരുന്നു. 157 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും. സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതി അഭിലാഷിന്റെ ശബ്ദ സന്ദേശങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ എത്തിച്ചാണ് പരിശോധിച്ചത്.

വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. വടകര, പേരാമ്പ്ര ഡി.വൈ.എസ്.പി. വിനോദ്കുമാര്‍, ബിജു കെ.എം മേല്‍നോട്ടം വഹിച്ചു. കൊയിലാണ്ടി സി. ഐ. മെല്‍ബിന്‍ ജോസ്, എ എസ് ഐ മാരായ കെ. പി. ഗിരീഷ്, പി. മനോജ്, ഒ. കെ. സുരേഷ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

2024 ഫെബ്രുവരി 22 ന് വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സത്യനാഥന് കുത്തേറ്റത്. പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് പ്രതിയായ പെരുവട്ടൂര്‍ സ്വദേശി അഭിലാഷ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. അന്വേഷണസംഘം 82 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!