ഓലക്കുട നിര്‍മ്മാണം ജീവിതോപാധി കൂടിയാണ് പേരാമ്പ്ര വാളൂരിലെ സഹോദരങ്ങള്‍ക്ക്



പേരാമ്പ്ര: പനയോല കൂട നിര്‍മാണത്തില്‍ സജീവ സാന്നിധ്യമാണ് കോഴിക്കോട് വാളൂരിലെ സഹോദരങ്ങളായ ബാലകൃഷ്ണ പണിക്കരും കാര്‍ത്ത്യായനിയും, കുടുംബത്തിനും ഓലക്കുട നിര്‍മ്മാണം ജീവിതോപാധി കൂടിയാണ്. ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ക്കും കാര്‍ഷിക ഉത്സവങ്ങള്‍ക്കും ഓലകുടള്ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.
നാട്ടിന്‍പുറങ്ങളില്‍ നിന്നും ഈറ്റ മുളകള്‍ നാമവശേഷമായിക്കൊണ്ടിരിക്കുമ്പോഴാണ് വീടിനോട് ചേര്‍ന്ന് ഓലക്കുട നിര്‍മ്മാണത്തിന് ആവശ്യമനുസരിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേയെ നട്ട് പരിപാലിച്ച് വരുന്നത്. പാരമ്പരാഗതമായി ക്ഷേത്രങ്ങളിലേക്ക് നേര്‍ച്ചയായും ഉത്സവചടങ്ങുകള്‍ക്കും ഓലകുട നിര്‍മ്മിച്ച് വരുന്നവരാണ് വാളൂരിലെ ബാലകൃഷ്ണ പണിക്കരും സഹോദരി കാര്‍ത്ത്യായനിയും.
കുട നിര്‍മ്മാണത്തിന് ദിവസങ്ങള്‍ക്കും മുമ്പെയെ പനയോലയും ഈറ്റമുളയും പാകപ്പെടുത്തണം തുടര്‍ന്ന് നിര്‍മ്മാണം തുടങ്ങിയാല്‍ രണ്ടു ദിവസംമെടുക്കും പൂര്‍ത്തിയാക്കാന്‍.
ക്ഷേത്ര ആവശ്യങ്ങള്‍ക്കും ഓണക്കാലങ്ങളിലെ മാവേലിക്കും ഓണപ്പൊട്ടനും വാമനനുമെല്ലാം ചൂടാന്‍ ഓലക്കുടകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. തൊപ്പിക്കുടക്ക് 800 രൂപയും കാക്കൊടയ്ക്ക് 1000 രൂപയുമാണ് വില നിശ്ചയിച്ചത്, അധ്വാനത്തിനും ഇന്നത്തെ ജീവിതരീതിക്ക് അനുസരിച്ചുള്ള കൂലിയും ഇതില്‍ നിന്ന് ലഭിക്കുന്നില്ല. തൊഴിലുറപ്പ് ജോലിയാണ് വരുമാനത്തിനായുള്ള മാര്‍ഗ്ഗം, എങ്കിലും പാരമ്പ്യരമായി കൈവന്ന ഈ തൊഴിലില്‍ ജീവിത പ്രാരാബ്ദത്തോട് ഇഴചേര്‍ത്ത് വെ്ക്കുകയാണ് സഹോദരങ്ങള്‍.












