സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എ കെ ശാരികയെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു



കീഴരിയൂർ: സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എ. കെ. ശാരികയെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ ഷാളണിയിച്ച് മൊമൻ്റൊ നൽകി.
ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, ഒ. കെ. കുമാരൻ, എം. എം. രമേശൻ, ജി. പി. പ്രീജിത്ത്, പാറക്കീൽ അശോകൻ, കെ. പി. സ്വപ്നകുമാർ, ടി. എം. പ്രജേഷ് മനു, ദീപക് കൈപ്പാട്ട്, എം. ടി. ഷിബു, പി. കെ. അമ്മത് എന്നിവർ പങ്കെടുത്തു.












