കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



പേരാമ്പ്ര: മാമ്പള്ളി കനാലിന്റെ അക്വഡേറ്റിലേക്ക് കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11.30യോടെ കനാലില്‍ വച്ചാണ് യദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 24 വയസ്സ് പ്രയമുണ്ട്.
ഇന്നലെ രാത്രി 10.30 യോടെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് കുളിക്കുവാനായി കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു. സുഹൃത്തുക്കളോട് നീന്തി മറുകരയില്‍ എത്താമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും യദു മറുഭാഗത്ത് എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
തുടര്‍ന്ന് ഇന്ന് രാവിലെ അക്വാഡയിറ്റിലെക്കുള്ള ഒഴുക്ക് പുഴയിലേക്ക് നിയന്ത്രിച്ച് നാട്ടുകാരും ഫയര്‍ഫോഴ്സും അക്വാഡയിറ്റില് ഇറങ്ങി 1 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ ഉദ്യോഗസ്ഥരും ഇറിഗേഷന്‍ അധികൃതരും, പേരാമ്പ്ര ഫയര്‍ഫോഴ്സ,് പെരുവണ്ണാമുഴി പോലീസ് എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.













