ഗെയ്റ്റിനുള്ളിൽ തല കുടുങ്ങിയ നായയെ അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി



കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പല്‍ ഓഫീസിനു സമീപമുള്ള വീടിനുമുമ്പിലെ ഗെയിറ്റില്‍ തെരുവ് നായയുടെ തല കുടുങ്ങിയത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ഷിയേസ് ഉപയോഗിച്ച് കമ്പി മുറിച്ച് മാറ്റി നായയെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് സംഭവം. ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ. പ്രദീപ്, സേനാംഗങ്ങളായ എസ്. അരുണ്‍, നിധിന്‍രാജ്, വി ടി രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.












