കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വാർഷിക ജനറൽബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ശനിയാഴ്ച നടക്കും
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് – വാര്‍ഷിക ജനറല്‍ ബോഡിയും 2024 – 2026- വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരെഞ്ഞെടുപ്പും ശനി 11.30 ന് നഗരസഭാ ഓഫീസിന് സമീപം കെ. എം. ആര്‍. വ്യാപാര ഹാളില്‍ വെച്ച് നടക്കും.
ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും ചടങ്ങില്‍ ആശ്വാസ് പദ്ധതിയെ കുറിച്ച് ജില്ലാ ഭാരവാഹികള്‍ വിശദീകരിക്കും. പത്രസമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡണ്ട് കെ. എം. രാജീവന്‍, ജനറല്‍ സെക്രട്ടറി കെ. കെ. ഫാറൂഖ്, ട്രഷറര്‍ സഹീര്‍ ഗാലക്‌സി, ജില്ലാ വൈ. പ്രസിഡണ്ട് മണിയോത്ത് മൂസഹാജി ജില്ലാ സെക്രട്ടറി കെ. ടി. വിനോദ്, ഇ. കെ. സുകുമാരന്‍, സൗമിനി മോഹന്‍ദാസ്, ശിബ ശിവാനന്ദന്‍, റിയാസ് അബൂബക്കര്‍, ടി. പി. ഇസ്മയില്‍, സി. കെ. ലാലു, ഷൗക്കത്ത്, പ്രഭീഷ് ഷബീര്‍, ജസ്‌ന ശിഖ തുടങ്ങിയവര്‍ പങ്കെടുത്തു.