ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്, കൂത്താളി അമ്പലം ഏരന്‍തോട്ടം റോഡിലായിരുന്നു അപകടം

പേരാമ്പ്ര: കൂത്താളിയില്‍ ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്, കൂത്താളി അമ്പലം ഏരന്‍തോട്ടം റോഡിലായിരുന്നു അപകടം. പൈതോത്ത് സ്വദേശി അക്ഷയ് പള്ളിത്താഴെയ്ക്കാണ് പരിക്കേറ്റത്.

ജീപ്പ് റോഡരികിലുള്ള മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു ഒരു മണിക്കൂറോളം ജീപ്പിനടിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ പേരാമ്പ്രയില്‍ ഫയര്‍ഫേഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് ഹൈഡ്രോളിക് ഉപകരണങ്ങള്‍, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ജീപ്പ് ഉയര്‍ത്തി സാരമായ പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തുകയായിരുന്നു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. ടി. റഫീക്ക്, നിലയത്തിലെ ഉദ്യോഗസ്ഥരായ സിധീഷ്, സത്യനാഥ്, ലതീഷ്, ജിഷാദ്, രഗിനേഷ്, പ്രശാന്ത് കുമാര്‍, ജിനേഷ്, വിനീത്, അശ്വിന്‍ ഗോവിന്ദ്, ഷൈജു, സനല്‍രാജ്, ഹോം ഗാര്‍ഡ് അനീഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!