കാറ്റിലും മഴയിലും കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ചില്‍ കാറ്റാടി മരങ്ങള്‍ കടപുഴകി വീണ് വിനോദസഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി

കാപ്പാട്: കാറ്റിലും മഴയിലും കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ചില്‍ കാറ്റാടി മരങ്ങള്‍ കടപുഴകി വീണ് വിനോദസഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാറ്റാടി മരങ്ങളും തെങ്ങുമാണ് വീണത് കോഴിക്കോട് ഡിടിപിസി അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ കണക്കാക്കുകയും വീണമരങ്ങള്‍ മുറിച്ച് മാറ്റി

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കാറ്റിലും മഴയിലും നഷ്ട് ഉണ്ടായത്. 12 ഓളം വന്‍ കാറ്റാടി മരങ്ങളും തേങ്ങും മുറിഞ്ഞ് വീണ് പാര്‍ക്കിനകത്തു പ്രവര്‍ത്തിക്കുന്ന കഫ്റ്റീരിയയുടെ റൂഫും സീലിങ്ങും തകര്‍ന്നു. കവാടത്തിനോട് ചേര്‍ന്നുള്ള കോമ്പൗണ്ട് മതില്‍ തകര്‍ന്നു. കുട്ടികളുടെ പാര്‍ക്കിലെയും ഓപ്പണ്‍ ജിമ്മിലെയും ഉപകരണങ്ങള്‍, റെയിഞ്ച് ഷട്ടറിന്റെ മേല്‍ക്കൂരയും പാര്‍ക്കിനകത്തെ എല്‍ ഇ ഡി ലൈറ്റുകള്‍ക്കും, സിസിടിവി ക്യാമറ സംവിധാനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു.

കണക്കുകള്‍ എടുത്തു വരുന്നതായി പൊട്ടിവീണ മരങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചതായും ജില്ലാ കലക്ടറെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ക്ക് രണ്ടുദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി
ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ കെ. അശ്വിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!