സോപ്പ് വിപണിയിൽ നവസൗരഭ്യം പരത്തുകയാണ് കേരള സോപ്സിന്റെ സാൻഡൽ

കോഴിക്കോട്: സോപ്പ് വിപണിയിൽ നവസൗരഭ്യം പരത്തുകയാണ് പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസിന്റെ കീഴിലുള്ള കോഴിക്കോട്ടെ കേരള സോപ്സ്. കേരള സോപ്സ് ഉൽപ്പന്നമായ ചന്ദന സോപ്പ് (സാൻഡൽ സോപ്പ്) ആണ് ഇപ്പോൾ സോപ്പ് വിപണിയിലെ താരം.

കേരള സോപ്സിന് മറ്റ് ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും ആകെ വരുമാനത്തിൻ്റെ 60 മുതൽ 70 ശതമാനവും വരെ ലഭിക്കുന്നത് സാൻഡൽ സോപ്പ് വിൽപ്പനയിലൂടെയാണ്.

ലോക പ്രശസ്തമായ മറയൂർ ചന്ദനകാടുകളിൽ നിന്ന് ലഭിക്കുന്ന ചന്ദനങ്ങളുടെ തൈലം ഉപയോഗിച്ചാണ് കേരള സാൻഡൽ നിർമിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലും വിദേശത്തും വിപണി കണ്ടെത്താൻ കേരള സാൻഡലിന് സാധിച്ചിട്ടുണ്ട്. രാജ്യത്ത് ആന്ധ്ര, തെലങ്കാന, കർണാടക വിപണികളിലാണ് കേരള സാൻഡൽസ് കൂടുതലായി വിൽക്കുന്നത്. സൗദി അറേബ്യ, യമൻ എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. ചന്ദന സോപ്പിന്റെ പരിമളം കുവൈറ്റ് വിപണിയിലും എത്തിക്കാനുള്ള പരിശ്രമം അവസാനഘട്ടത്തിലാണ്.

എല്ലാവിധ ഗുണമേൻമ പരിശോധനകളും പൂർത്തിയാക്കിയശേഷമാണ് സാൻഡൽ സോപ്പ് വിപണിയിൽ എത്തുന്നത്. ആസ്റ്റർ ഫാർമ, അപ്പോളോ ഫാർമസി പോലുള്ള വൻകിട ഫാർമസികൾ മുതൽ നാട്ടിലെ സൂപ്പർ മാർക്കറ്റുകളിൽ വരെ കേരള സാൻഡൽ സോപ്പിന്റെ സാന്നിധ്യമുണ്ട്.

ലിക്വിഡ് ഡിറ്റർജന്റ്, ഹാൻഡ് വാഷ്, ഫ്ലോർ ക്ലീനർ, ഡിഷ് വാഷ്, മറ്റു സോപ്പുകൾ (കൈരളി, വേപ്പ്) എന്നിവയാണ് കേരള സോപ്സിന്റെ മറ്റ് ഉൽപ്പന്നങ്ങൾ. അടുത്ത മാസം
ലിക്വിഡ് ബോഡിവാഷും സാൻഡൽ ടർമറിക് സോപ്പും വിപണിയിൽ എത്തിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിട്ടാണ് കേരള സോപ്സ് ഓരോ ഉൽപന്നങ്ങളും നിർമ്മിക്കുന്നത്. ഓരോ വർഷവും ശരാശരി 20 ശതമാനം ലാഭവളർച്ച കൈവരിക്കുന്ന സ്ഥാപനത്തിന് 2023-2024 സാമ്പത്തിക വർഷം ഇരട്ടിയിലധികം ലാഭം നേടാൻ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!