കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാസേന
ഉള്ളിയേരി പഞ്ചായത്തിലെ ഉള്ളൂര്‍ ആമ്പത്ത് മീത്തല്‍ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വീണ ചിരുതക്ക് ( 86 )രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാസേന. ഇന്ന് രാവിലെ ആറുമണിയോടെ കൂടിയാണ് സംഭവം. അഗ്‌നിരക്ഷാസേന എത്തുമ്പോഴേക്കും നാട്ടുകാരനായ അനീഷ് ചാത്തോത്ത് സ്ത്രീയെ പരിക്കുകള്‍ കൂടാതെ പിടിച്ചു നില്‍ക്കുകയായിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സിജിത്ത് സി ചെയര്‍നോട്ടിന്റെ സഹായത്തോടു കൂടി കിണറ്റില്‍ ഇറങ്ങുകയും ഏകദേശം 70 അടി താഴ്ചയും,ഒരു മീറ്റര്‍ വെള്ളവും,രണ്ട് തട്ടിലും ഉണ്ടാക്കിയതും,ആള്‍മറ ഇല്ലാത്തതും,ഉപയോഗശൂന്യവുമായ കിണറ്റില്‍ ഇറങ്ങുകയും റെസ്‌ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെ നാട്ടുകാരുടെയും സഹായത്തോടു കൂടി ചിരുതയെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു.
കാര്യമായി പരിക്കേല്‍ക്കാത്ത ചിരുതയെ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ സേനയുടെ ആംബുലന്‍സില്‍ കൊണ്ട് പോയി. ഗ്രേഡ്ASTO മജീദ് നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ് ഇഎം, അനൂപ് എന്‍പി, ബബീഷ് പി എം, വിഷ്ണു എസ്, സജിത്ത് പി കെ ഷാജു, ഹോം ഗാര്‍ഡ് പ്രദീപ്, രാജേഷ് കെ പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.