പയ്യോളിയില്‍ നാല് പേരെ കടിച്ച് പരിക്കേല്‍പിച്ച നായയക്ക് പേവിഷബാധ സ്ഥിരീകരിച്ചു



പയ്യോളി: പയ്യോളിയില്‍ നാല് പേരെ കടിച്ച് പരിക്കേല്‍പിച്ച നായയക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിക്കുയായിരുന്ന എട്ടു വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് നായയുടെ കടിയേറ്റത്.
വടകര ജില്ലാ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. നായയുടെ കടിയേറ്റയാള്‍ നായയെ പിടിക്കൂടി കെട്ടിയിട്ടിരുന്നു. അവശനായ നായ രാത്രിയോടെ ചത്തു. തുടര്‍ന്ന്, നഗരസഭാംഗം കെ കെ സ്മിതേഷും പയ്യോളി നഗരസഭാ ആരോഗ്യ വിഭാഗവും ഇടപെട്ട് നായയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ഗവ. മൃഗാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുകയും പേവിഷ ബാധ സ്ഥിരീകരിക്കുകയുമായിരുന്നു.












