എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും, പി.എം.എ.വൈ ഭവന പദ്ധതിയും സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ ഡി.കെ.ജയരാജ് നയിച്ച ക്ലാസ്സ് നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു.

നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ എം.പി.ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. സൗത്ത് സി.ഡി.എസ്. അധ്യക്ഷ കെ.കെ.വിബിന, പി.എം.എ.വൈ – എസ്.ഡി.എസ് വി.ആർ.രചന, മെമ്പർ സെക്രട്ടറി വി.രമിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!