രണ്ടാമത് സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പിനും തുടക്കമായി
കൊയിലാണ്ടി: കൊയിലാണ്ടി ഗീത വെഡിങ്ങ്‌സിന്റെ സഹായത്തോടെ ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്ബും കൊല്ലം ചിറ റസിഡന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പ് മെയ് 5 മുതല്‍ 14 വരെ കൊല്ലം ചിറയില്‍ ആരംഭിച്ചു.
പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കൊല്ലം ചിറ റസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരി ഇ. എസ്. രാജന്‍ അധ്യക്ഷന്‍ വഹിച്ചു.
ഗുഡ്‌മോര്‍ണിംഗ് ക്ലബ്ബ് മുഖ്യ പരിശീലകന്‍ അജയകുമാര്‍ സ്വാഗതവും, പരിശീലകന്‍ നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. കാവില്‍ ബ്രദേഴ്‌സ് പ്രതിനിധി ലിഗേഷ് പിഷാരിക്കാവ്, റസിഡന്‍സ് പ്രതിനിധി ശ്രീകാന്ത്, ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്ബിന്റെ ശ്രീബാല്‍ കിരണ്‍, റോഷന്‍ എന്നിവര്‍ സംസാരിച്ചു.