ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും



കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണയോഗവും എൻഡോവ് മെൻ്റ് വിതരണവും പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു. ഇ.കെ അജിത് അദ്ധ്യക്ഷ്യം വഹിച്ചു. ഇ.കെ വിജയൻ എം എൽ എ. സി.പി ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ടി വി ബാലൻ, എം നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ചാത്തോത്ത് ശ്രീധരൻ നായർ എൻഡോവ് മെൻറ് പന്തലായനി ബി ഇ എം യു പി സ്കൂൾ, കോതമംഗലം ജി എൽ പി സ്കൂൾ എന്നിവർ ഏറ്റുവാങ്ങി. എൻ ശ്രീധരൻ സ്വാഗതവും രമേശ് ചന്ദ്ര നന്ദിയും രേഖപ്പെടുത്തി












