ഷാരൂഖിനെ കുരുക്കിയത് മൊബൈൽ ഫോൺ; ഇയാളുടെ കൈയിലുണ്ടായിരുന്നത് പാന്‍, ആധാര്‍, എടിഎം, ഫോണ്‍ എന്നിവ അന്വേഷണം കൂടുതൽ പേരിലേക്ക്
കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കുടുക്കിയത് മൊബൈൽ ഫോൺ. ആക്രമണത്തിനു പിന്നാല സ്വിച്ച് ഓഫാക്കിയിരുന്ന മൊബൈൽ ഫോൺ, രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനു പിന്നാലെ ഷാരൂഖ് ഓണാക്കിയിരുന്നു. ഇതാണ് ഇയാളെ കണ്ടെത്താന്‍ സഹായകരമായത്.
പ്രതിയുടെ പക്കൽ നിന്ന് പാൻ കാർഡ്, ആധാർ കാർഡ്, മോട്ടോറോള കമ്പനിയുടെ മൊബൈൽ ഫോൺ, എ.ടി.എം. തുടങ്ങിയവ കണ്ടെടുത്തു. പ്രതി ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ.ടി.എസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചതെന്ന് എ.ടി.എസ്. പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
അതേസമയം പ്രതിയെ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. കൂടുതൽ പേരിലേക്ക് കേസന്വഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്.