തമിഴ്നാട് കരിയപട്ടിയില്‍ കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനത്തില്‍ നാല് പേര് മരിച്ചു



വിരുദുനഗർ: തമിഴ്നാട് കരിയപട്ടിയില്‍ കരിങ്കല്‍ ക്വാറിയില്‍ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തില്‍ നാല് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.












