‘തർക്കിച്ചിട്ടുണ്ട്, വാദിച്ചിട്ടുണ്ട്, അതിലേറെ ആഗ്രഹിച്ചിട്ടുണ്ട് ഓരോ മലയാളിയും’ ! സന്തോഷം പങ്കുവച്ച് ഷാഫിയും ശിവന്‍കുട്ടിയും തരൂരും സുരേന്ദ്രനും

തിരുവനന്തപുരം: ടി20 ലോകകപ്പ് ടീമില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. സോഷ്യല്‍ മീഡിയയില്‍ സന്തോഷം രേഖപ്പെടുത്തി നിരവധി പേരാണ് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.

‘തർക്കിച്ചിട്ടുണ്ട്, വാദിച്ചിട്ടുണ്ട്, അതിലേറെ ആഗ്രഹിച്ചിട്ടുണ്ട് ഓരോ മലയാളിയും’ എന്നാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍ കുറിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും സന്തോഷം പങ്കുവച്ചു.

കേരളം സഞ്ജുവിനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കുറിച്ചു. 2024-ലെ ടി20 ലോകകപ്പിനായി മികച്ച ടീമിനെ തിരഞ്ഞെടുത്തതിന് ബിസിസിഐ സെലക്ടർമാർക്ക് അഭിനന്ദനങ്ങളെന്നും, സഞ്ജു ടീമിലെത്തിയതോടെ തന്റെ മണ്ഡലം ലോകകപ്പില്‍ പ്രതിനിധീകരിക്കപ്പെടുമെന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ഹൈബി ഈഡന്‍, ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ബേസില്‍ ജോസഫ്, ആന്റണി വര്‍ഗീസ് തുടങ്ങിയവരും സന്തോഷം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!