ആരാധകരെ ആവേശത്തിലാക്കി സഞ്ജു ലോകകപ്പ് ടീമില്‍



ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ജൂണ്‍ ഒന്ന് മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിനുള്ള സ്‌ക്വാഡാണ് അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചത്.
രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയുമാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. സഞ്ജുവിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ടൂറാണിത്. രാജസ്ഥാന്‍ നായകന് പുറമെ ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്തും സ്‌ക്വാഡിന്റെ ഭാഗമാണ്.
സഞ്ജു സാംസണ്‍ സ്‌ക്വാഡിന്റെ ഭാഗമാകുമോ എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ മത്സരങ്ങള്‍ വിജയിച്ച് പോയിന്റ് ടേബിളിന്റെ തലപ്പത്ത് ഇരിപ്പുറപ്പിക്കുമ്പോഴും സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുമോ എന്ന ആശങ്ക ആരാധകരിലുണ്ടായിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ടാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി താരത്തെയും ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്.












