ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മെയ് നാലിന് നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന്‍ മുംബൈ സിറ്റിയെ നേരിടും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മെയ് നാലിന് നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന്‍ മുംബൈ സിറ്റിയെ നേരിടും. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലില്‍ എഫ്‌സി ഗോവയെ തോല്‍പിച്ചാണ് മുംബൈ ഫൈനലിലെത്തിയത്. 2-0 നായിരുന്നു ജയം. ആദ്യ പാദത്തില്‍ 3-2ന് മുംബൈ ഗോവയെ തോല്‍പിച്ചിരുന്നു.

ഇന്ന് നടന്ന മത്സരത്തില്‍ 69-ാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസും, 83-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയുമാണ് മുംബൈയ്ക്കായി ഗോളുകള്‍ നേടിയത്. നേരത്തെ സെമിയില്‍ ഒഡീഷയെ തോല്‍പിച്ച് മോഹന്‍ ബഗാന്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!