സംസ്ഥാന ജൂനിയര്‍, സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലാ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ്
കോഴിക്കോട്: സംസ്ഥാന ജൂനിയര്‍, സബ് ജൂനിയര്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 2024 മെയ് മാസത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു പ്രസ്തുത ട്രയല്‍സില്‍ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി
സബ് ജൂനിയര്‍ ബോയ്‌സ് : – 01 – 01 – 2011 നും 31. 12. 2012 നും ഇടയില്‍ ജനിച്ചവര്‍
സബ് ജൂനിയര്‍ ഗേള്‍സ് : – 01 – 01 – 2011 നും 31. 12. 2012 നും ഇടയില്‍ ജനിച്ചവര്‍
ജൂനിയര്‍ ബോയ്‌സ് : – 01 – 01 2009 നു 31 – 12 – 2010 ഇടയില്‍ ജനിച്ചവര്‍ക്ക്
ജൂനിയര്‍ ഗേള്‍സ് : – 01 – 01 2008 നു 31 – 12 – 2010 ഇടയില്‍ ജനിച്ചവര്‍ക്ക്
പ്രസ്തുത ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കളിക്കാര്‍ 4. 5 2024 നു മുമ്പായി 100 രൂപ രജിസ്‌ട്രേഷന്‍ ഫീസോടു കൂടി കെ ഡി എഫ് എ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി എഫ് എ ജില്ലാ സെക്രട്ടറി കെ. ഷാജേഷ് കുമാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2723335