സിഎംആര്‍എല്‍ കേസില്‍ അറസ്റ്റ് മനസിന്റെ ആഗ്രഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിഎംആര്‍എല്‍ കേസില്‍ അറസ്റ്റ് മനസിന്റെ ആഗ്രഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കമ്പനിക്ക് സേവനത്തിന് പ്രതിഫലമായി അക്കൗണ്ട് വഴി പണം കൈമാറുന്നതില്‍ എന്താണ് തെറ്റെന്നും എല്ലാം സുതാര്യവും നിയമപരമായുമാണ് നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതില്‍ കമ്പനി നടത്തിയത് എന്റെ മകളായിപോയി എന്ന പ്രത്യേകത മാത്രമേ ഉള്ളൂ. എത്രപേര്‍ കമ്പനി നടത്തുന്നുണ്ട്. വെറുതെ ആഗ്രഹിച്ചത് കൊണ്ട് നടപടിയുണ്ടാകില്ല. നിയമവിരുദ്ധമായി ഒന്നുമില്ല. ഇന്നയാളുടെ മകളാണ് എന്ന് രേഖപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണ്.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ പിന്തുണയ്ക്കുന്നവരായി കോണ്‍ഗ്രസ് മാറി. എനിക്കെതിരെ എല്ലാകാലത്തും ആക്രമണമുണ്ടായിട്ടുണ്ട്. ദശാബ്ദങ്ങളായി ആക്രമണം നടക്കുന്നുണ്ട്.

എന്നിട്ടും ഞാന്‍ തളരുന്നില്ല. കാരണം കൈകള്‍ ശുദ്ധമാണ്. സ്വയംവിമര്‍ശനം നടത്തേണ്ടത് മാധ്യമങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ല, ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യുന്ന മറ്റ് വിഷയങ്ങളുണ്ടെന്നും മൂന്നാംവട്ടം മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ജനാധിപത്യം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!