മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു

പൂക്കാട് കലാലയം സ്ഥാപകാംഗവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സംഗീതജ്ഞൻ സത്യൻ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു.  അനുസ്മരണ സമ്മേളനം ഡോ. എം.ആർ രാഘവവാരിയർ ഉദ്ഘാടനം ചെയ്തു. യു.കെ.രാഘവൻ അനുസ്മരണ ഭാഷണം നടത്തി.

സമ്മേളനത്തിൽ വെച്ച് ഗോപിനാഥ് കോഴിക്കോടിന് ഭാഗവതർ സ്മാരകപുരസ്ക്കാരം നൽകി. എം.എം സചീന്ദ്രൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. ശിവദാസ് ചേമഞ്ചേരി പൊന്നാട ചാർത്തി. ശ്രീനിവാസൻ കെ പ്രശസ്തിപത്ര സമർപ്പണവും അശോകൻ കോട്ട് അവാർഡ് തുകയും കൈമാറി. സിനിമ സീരിയൽ പ്രവർത്തകൻ ചന്തു ബാബുരാജ് ആശംസപ്രസംഗം നടത്തി. ശിവദാസ് വാഴയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സുനിൽ തിരുവങ്ങൂർ സ്വാഗതവും എം പ്രസാദ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!