പൂക്കാട് കലാലയത്തിൽ ആറ് ദിവസമായി നടന്നു വന്ന കുട്ടികളുടെ മഹോത്സവം കളി ആട്ടം സമാപിച്ചു

പൂക്കാട് കലാലയത്തിൽ ആറ് ദിവസമായി നടന്നു വന്ന കുട്ടികളുടെ മഹോത്സവം കളി ആട്ടം സമാപിച്ചു. വളരെ ചെറിയ കുട്ടികൾക്കായി മൂന്ന് ദിവസത്തെ കുട്ടികളി ആട്ടം ഇതോടൊന്നിച്ച് നടന്നു. ഒരു ദിവസം കുട്ടികൾ ആറു കേന്ദ്രങ്ങളിൽ ഒരുക്കിയ കളിപ്പന്തലിൽ കളി ആട്ടം ഒരുക്കി.

കണ്ണങ്കടവ് ജി.എൽ. പി.സ്കൂൾ, ചേമഞ്ചേരി യു.പി സ്കൂൾ, ഗവ.യു.പി സ്കൂൾ വേളൂർ, പൊയിൽ ക്കാവ് യു.പി. സ്കൂൾ, വിദ്യാതരംഗിണി എൽ.പി സ്കൂൾ, ചേമഞ്ചേരി കൊളക്കാട് യു.പി.സ്കൂൾ എന്നിവിടങ്ങളിലാണ് കളിപ്പന്തൽ ഒരുക്കിയത്. അഞ്ചുദിവസങ്ങളിലായി പത്ത് നാടകങ്ങൾ നാടകോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

കലാലയം പ്രസിഡണ്ടിന്റെ അധ്യഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കെ ടി രാധാകൃഷ്ണൻ കുട്ടികൾക്ക് ഉപഹാരം നൽകി. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി കേമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അബൂബക്കർ കാപ്പാട് കളി ആട്ടം സപ്ലിമെന്റ് പ്രകാശനം ചെയ്തു. യോഗത്തിന് കാശി പൂക്കാട് സ്വാഗതവും ശശികുമാർ പാലക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!