കിണറിൽ വീണ യുവാവിനെ സുരക്ഷിതമായി പുറത്തെത്തിച്ച് കൊയിലാണ്ടി അഗ്നി രക്ഷാ സേന



കൊയിലാണ്ടി: കിണറിൽ വീണ യുവാവിനെ സുരക്ഷിതമായി പുറത്തെത്തിച്ച് കൊയിലാണ്ടി അഗ്നി രക്ഷാ സേന. കുറുവങ്ങാട് സ്വദേശി ഷൈബുവിനാണ് അഗ്നി രക്ഷാ സേനാംഗങ്ങളുടെ ഇടപെടൽ തുണയായത്.
കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ കിണറ്റിലാണ് ഷൈബു വീണത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.
കിണറിന്റെ പടവിൽ പിടിച്ചുനിൽക്കുകയായിരുന്ന ഷൈബുവിനെ നെറ്റിൽ കയറ്റി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഗ്രേഡ് എ എസ് ടി ഒ പ്രദീപ് കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി. പി. ഷിജു, ഇ. എം. നിധിപ്രസാദ്, സിജിത്ത്സി, പി. എം. ബബീഷ്, പി. കെ. സജിത്ത്, നിതിൻ രാജ്, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.












