ഫലവൃക്ഷ തൈ, പച്ചക്കറി വിത്ത് വിതരണം ചെയ്തു
പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്ക് ഫലവൃക്ഷ തൈ, പച്ചക്കറി വിത്ത് എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
പെരുവെണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗുണഭോക്കാക്കളെ നിശ്ചയിച്ചത്. 300 രൂപ വിലയുളള ഫലവൃക്ഷങ്ങളും പച്ചക്കറി വിത്തുമാണ് നല്‍കിയത്.
ചടങ്ങില്‍ ബ്ലോക്ക് അംഗം കെ.കെ വിനോദന്‍ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം കോര്‍ഡിനേറ്റര്‍ പി.രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനാതനന്‍, കെ.കെ ലിസി, ബിഡിഒ പി.കാദര്‍, പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ പി.വി സുഷുമ തുടങ്ങിയവര്‍ സംസാരിച്ചു.
