വടകര മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥ്യ കെ.കെ. ശൈലജയ്ക്ക് ജനങ്ങളില്‍ നിന്നും വലിയ സ്വീകാര്യത; പിണറായി വിജയന്‍
കൊയിലാണ്ടി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 അംഗ സംഘം കേരളത്തിനായി എന്താണ് ചെയ്തതതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. 18 പേരും കഴിഞ്ഞ 5 വർഷവും
കേന്ദ്ര മോഡി സർക്കാരിനൊപ്പമല്ലേ നിന്നത്. കേരളത്തോട് കാണിക്കുന്ന അവഗണന ബോധ്യപ്പെടുത്തണമെന്ന് എം പി മാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു, എന്നാൽ കേരളത്തെ കുറ്റപ്പെടുത്തി ബി ജെ പി സർക്കാരിന് അനുകൂലമായ നിലപാട് എടുക്കുകയല്ലേ ചെയ്തത്? കൊയിലാണ്ടിയിൽ കെ കെ ശൈലജ യെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മണ്ഡലം ചെയർമാൻ രാമചന്ദ്രൻ കുയ്യാണ്ടി അധ്യക്ഷനായി. ക്യാമറാമാനും സംവിധായകനുമായ അഴകപ്പൻ സന്നിഹിതനായിരുന്നു. കെ. കെ. ശൈലജ ടീച്ചർ, എം. വി. ശ്രേയാംസ് കുമാർ, അഹമ്മദ് ദേവർ കോവിൽ, ആർ. ശശി, കെ. കെ. മുഹമ്മദ്, പി. വിശ്വൻ, എം. പി. ശിവാനന്ദൻ, ഇ. കെ. അജിത്ത്, എൻ. കെ. ഭാസ്ക്കരൻ, ടി. എം. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കെ ദാസൻ സ്വാഗതം പറഞ്ഞു.