ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ആദ്യ കേബിനറ്റിൽ സിഎഎ റദ്ദ് ചെയ്യും; രമേശ് ചെന്നിത്തല
ചേമഞ്ചേരി: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ സിഎഎ റദ്ദ് ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കൊളക്കാട് നടന്ന യു ഡി എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി. സെക്രട്ടറി ആദം മുൽസി, അഡ്വ. ഷാഫി കാപ്പാട്, വിജയൻ കണ്ണഞ്ചേരി, എം. പി. മൊയ്തിൻ കോയ, ഷബീർ എളവനക്കണ്ടി, ആലിക്കോയ ഹിദായത്ത്, റസീന ഷാഫി, ശ്രീജ കണ്ടിയിൽ, മണികണ്ഠൻ മേലേടത്ത്, റംഷി കാപ്പാട്, ധീരജ് പടിക്കലക്കണ്ടി, ഷരീഫ് മാസ്റ്റർ, ടി. കെ. പ്രജീഷ് എന്നിവര്‍ സംസാരിച്ചു.