എല്‍.ഡി.എസ്.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ലഘുലേഖ Students with Teacher പ്രകാശനം ചെയ്തു
വടകര പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍.ഡി.എസ്.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ലഘുലേഖ Students with Teacher കൊയിലാണ്ടി മണ്ഡലത്തിലെ തച്ചന്‍കുന്നില്‍ വെച്ച് കെ.കെ.ശൈലജ ടീച്ചറും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചേര്‍ന്ന് പ്രകാശനം ചെയ്തു. എല്‍.ഡി.എസ്.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ.വി.അനുരാഗ്, ജാന്‍വി കെ സത്യന്‍,സരോദ് ചങ്ങാടത്ത് എന്നിവര്‍ പങ്കെടുത്തു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുവാനും കച്ചവടവല്‍ക്കരിക്കാനും തയ്യാറായ കേന്ദ്ര സര്‍ക്കാരിനെതിരായ ക്യാമ്പയിനുമായി എല്‍.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി വിദ്യാര്‍ത്ഥികളെ കാണും. മണ്ഡലത്തിലെ കന്നി വോട്ടര്‍മാരില്‍ സിംഹഭാഗവും വിദ്യാര്‍ത്ഥികളാണ്.രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഇടതുപക്ഷവും അഹോരാത്രം പൊരുതുന്ന കാലത്ത് ഇടത് ചേരിയെ ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് എല്‍.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കുക.