സ്പെഷ്യൽ ജൂറി തിളക്കത്തിൽ വീണ്ടും QFFK

കോഴിക്കോട് കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗം സ്വീപ് സംഘടിപ്പിച്ച
ലോക് സഭ തെരഞ്ഞെടുപ്പ് 2024 സംബന്ധിച്ച ഷോർട്ഫിലിം മത്സരത്തിൽ QFFK നിർമ്മിച്ച് പ്രശാന്ത് ചില്ല സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം #പോളിംഗ്ഡേ # സ്‌പെഷ്യൽ ജൂറി അവാർഡിനർഹമായി.

രണ്ടുദിവസം കൊണ്ട് ഷൂട്ട്‌ ചെയ്ത് സമർപ്പിക്കേണ്ട അവസാന തീയതി എൻട്രി എത്തിക്കാൻ കഴിഞ്ഞു എന്നത് അവാർഡിന്റെ തിളക്കം കൂട്ടുന്നു.
മഹേഷ്‌ മോഹൻ, ഷീജ രഘുനാധ്, ശ്രീകുമാർ നടുവത്തൂർ, കെ. കെ. പ്രമോദ്, റഷീദ് കാപ്പാട്, ബബിത പ്രകാശ്, വിനോദ് കുമാർ, ശിവപ്രസാദ് ശിവപുരി, ഷിജിത് മണവാളൻ, സാബു കീഴരിയൂർ, നജീബ് പയ്യോളി, രഞ്ജിത് ലാൽ, എന്നിവരാണ് അഭിനയിച്ചത്.
QFFK യൂട്യൂബ് ചാനലിലൂടെ അടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ്.

പ്രശാന്ത് ചില്ല രചനയും സംവിധാനവും നിർവഹിച്ച പോളിംഗ് ഡേ എഡിറ്റിംഗ് നിർവഹിച്ചത് മലയാളചലച്ചിത്ര മേഖലയിൽ സുപരിചിതനായ രതിൻ രാധാകൃഷ്ണൻ.
ഷിബു ഭാസ്കർ ക്യാമറ ചെയ്ത ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത് കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് എന്ന ചലച്ചിത്ര സംഘടനയാണ്.

ജിത്തു കാലിക്കറ്റ്, ആൻസൻ ജേക്കബ്ബ്, ജനു നന്തിബസാർ, മകേശൻ നടേരി, വിശാഖ്‌നാദ്, രഞ്ജിത് നിഹാര, ഹരി ക്ലാപ്സ്, രാജേഷ് വിയ്യൂർ, അഭിലാഷ് കൊക്കാട് തുടങ്ങിയവരാണ് അണിയറ ശില്പികൾ.
ടൈറ്റിൽ & പോസ്റ്റർ ഡിസൈൻ ദിനേഷ് യു എം.

കോഴിക്കോട് കലക്ടറുടെ ഒഫീഷ്യൽ പേജിലും മറ്റും ചിത്രം അടുത്ത ദിവസം ഔദ്യോഗികമായി റിലീസ് ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!