കുട്ടിക്കഥകളും കവിതകളുമായി സായിശ്വേത കളി ആട്ടം വേദിയില്‍ എത്തി



കൊയിലാണ്ടി: കോവിഡ് കാലത്ത് വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ ലൈന്‍ അധ്യാപനത്തില്‍ താരമായ സായി ശ്വേത ടീച്ചര്‍ കഥകളും കവിതകളുമായി കളി ആട്ടം വേദിയില്‍ കുട്ടികള്‍ക്ക് മുന്നിലെത്തി. തുടര്‍ന്ന് പ്രശസ്ത നാടക പ്രവര്‍ത്തകരായ കെ. വി. വിജേഷും കബനിയും സംഗീതോപകരണങ്ങളും പാട്ടുകളുമായി കുട്ടികള്‍ക്ക് മുന്നില്‍ നിറഞ്ഞാടി.
വൈകീട്ട് നടന്ന പരിപാടിയില്‍ ഡോ. അഭീഷ് ശശിധരന്‍, ഗീത കെ. എസ്. രംഗപ്രഭാത് എന്നിവര്‍ നാടകാനുഭവങ്ങള്‍ കുട്ടികളുമായി പങ്കിട്ടു. പ്രശസ്ത പാവനാടക വിദഗ്ദന്‍ പാവ നിര്‍മ്മാണത്തെക്കുറിച്ചും അവതരണത്തെക്കുറിച്ചും പരിശീലനം നല്‍കി.
മനോജ് നാരായണന്റെ നേതൃത്വത്തില്‍ നടക്കുന്ന കളി ആട്ടം നാടകകേമ്പിന്റെ ഭാഗമായ നാടകോത്സവത്തില്‍ ഡോ. അഭീഷ് ശശിധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് തിരുവനന്തപുരം രംഗപ്രഭാത് അവതരിപ്പിച്ച പട്ടങ്ങള്‍, സാഹസികരായ കുഞ്ഞുറുമ്പുകള്‍ എന്ന നാടകവും എം. കെ. മനോഹരന്റെ രചനയില്‍ മനോജ് നാരായണന്‍ സംവിധാനം നിര്‍വ്വഹിച്ച് കോഴിക്കോട് സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച കവിത എന്ന നാടകവും നിറഞ്ഞ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.










