ഷാഫി പറമ്പലിന്റെ സ്വീകാര്യതയിൽ സി.പി.എം വിറളിപൂണ്ടു: കെ.പ്രവീൺകുമാർ

പേരാമ്പ്ര: ഷാഫി പറമ്പലിന്റെ സ്വീകാര്യതയിൽ സി. പി. എം വിറളിപൂണ്ടിരിക്കുകയാണെന്ന് ഡി. സി. സി പ്രസിഡന്റ് കെ. പ്രവീൺകുമാർ. എതിർ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തി വോട്ട് നേടേണ്ട ഗതികേട് യു. ഡി. എഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പേരാമ്പ്ര നിയോജകമണ്ഡലം രണ്ടാം ഘട്ട പര്യടനം ചെമ്പനോടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെയും കെ.കെ ശൈലജയുടെയും മുഖം അഴിമതി കൊണ്ട് വികൃതമായിരിക്കുകയാണ്. മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് കരഞ്ഞത് കൊണ്ട് കൊവിഡ് അഴിമതിയും ബോംബ് നിർമാണവും ജനം മറക്കില്ല. പരാജയ ഭീതിയിലുള്ള അവസാനത്തെ അടവാണിത്. മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യു. ഡി. എഫ് മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കെ. എ. ജോസുകുട്ടി അധ്യക്ഷനായി. കെ. ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ, സത്യൻ കടിയങ്ങാട്, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, മൂസ കോത്തമ്പ്ര, ആർ.കെ മുനീർ, ഇ. അശോകൻ, രാജീവ് തോമസ്, ടി.പി ചന്ദ്രൻ, രാജൻ വർക്കി, കെ.എം സുരേഷ്ബാബു, കെ. മധുകൃഷ്ണൻ, ടി.കെ.എ ലത്തീഫ്, പി. വാസു, ആവള ഹമീദ്, അമ്മദ് പെരിഞ്ചേരി, അഷറഫ് മിട്ടിലേരി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!