പാലക്കാട് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു; ഡി.ജെയുടെ അമിതമായ ശബ്ദം; പാപ്പാന്മാര്‍
പാലക്കാട്: കുഴല്‍മന്ദം കാളിമുത്തി ഭഗവതി വിഷുവേലയോടനുബന്ധിച്ച് ആലിങ്കല്‍ ദേശത്തിനു വേണ്ടി അണിനിരന്ന കൊല്ലം തടത്താവിള ശിവന്‍ എന്ന ആന ഇടഞ്ഞു. ആനപ്പുറത്ത് തിടമ്പേറ്റിയ പല്ലശ്ശേന സ്വദേശികളായ കണ്ണന്‍, സുരേന്ദ്രന്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡി ജെ യുടെ അമിതമായ ശബ്ദത്തെ തുടര്‍ന്നാണ് ആന ഇടയന്‍ കാരണമെന്ന് പാപ്പാന്മാര്‍ പറഞ്ഞു.
ആലിങ്കലില്‍ നിന്നും ആരംഭിച്ച എഴുന്നള്ളത്ത് കുഴല്‍മന്ദം പുല്‍പ്പൂരമന്ദത്ത് എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കുഴല്‍മന്ദം പോലീസിന്റെയും വേല കമ്മിറ്റി ഭാരവാഹികളുടെയും സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് വലിയ അപകടമൊഴിവായത്.
തുടര്‍ന്ന് ആന പാപ്പാന്മാര്‍ ആനയെ തളച്ച് ലോറിയില്‍ കയറ്റിയത്. സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷനിലെ പാലക്കാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി. മോഹന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ സംഘം സ്ഥലത്ത് എത്തിയിരുന്നു.