കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരിശോധന നടത്തി



കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം പരിശോധന നടത്തി. ഇന്ന് രാവിലെ എട്ടുമണിയോടെ കോഴിക്കോട് വിജിലന്‍സ് യുണിറ്റിന്റെ കീഴിലുള്ള ഏഴ് അംഗ സംഘമാണ് എത്തിയത്.
ഡോക്ടര്‍മാര്‍ അടക്കം കൃത്യത പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. എട്ട് മണിക്ക് ഒ.പി യില്‍ എത്തേണ്ടവര്‍ പലപ്പോഴും വൈകിയാണ് എത്തുന്നതെന്ന് ബോധ്യപ്പെട്ടതായും ഇ-ഹെല്‍ത്ത് പദ്ധതി കാര്യക്ഷമമല്ലെന്നും, ഡയാലിസിസ് യൂണിറ്റിനുവേണ്ടി സമാഹരിച്ച ഫണ്ട് ഇതുവരെ ഉപയോഗപ്പെടുത്തിയില്ലന്നും, ഉപകരണങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി.
പതിവ് പരിശോധനകളുമാണ് നടന്നതെന്ന് വിജിലന്‍സ് യൂണിറ്റ് സി. ഐ. മൃദുല്‍ കുമാര്‍ പറഞ്ഞു. വിവരം അറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍മാരും, കോണ്‍ഗ്രസ്സ്, ബിജെ പി നേതാക്കളും സ്ഥലത്തെത്തി പരാതികള്‍ ബോധ്യപ്പെടുത്തി.








