സ്‌നേഹ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു
മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം. എ. റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, ഇ കെ അജിത്ത് മാസ്റ്റര്‍, മൂസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍, ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ അഹ്മ്മദ് പുന്നക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, സുഹൈല്‍ ഹൈതമി, മഠത്തില്‍ നാണു മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.
മണ്ഡലം പ്രസിഡണ്ട് വി. പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സി. ഹനീഫ മാസ്റ്റര്‍ സ്വാഗതവും മഠത്തില്‍ അബ്ദുറഹിമാന്‍ നന്ദിയും രേഖപ്പെടുത്തി.

