ജി വി എച്ച് എസ് എസ് കൊയിലാണ്ടി പി ടി എ യുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ ക്യാമ്പിന് തുടക്കമായി



കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടി പി ടി എ യുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ ക്യാമ്പിന് തുടക്കമായി. ഫുട്‌ബോള്‍, ഖോ ഖോ, സെപക് താക്രോ, അറ്റ്‌ലറ്റിക്‌സ്, എന്നിവയിലാണ് പരിശീലനം.
മുന്‍ സര്‍വീസസ് ഫുട്‌ബോള്‍ താരം കുഞ്ഞിക്കണാരന്‍
ഉദ്ഘാടനം ചെയ്തു. സൗമിനി മോഹന്‍ദാസ് മുഖ്യ അതിഥിയായി. കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് ഉപകരണം വിതരണം ചെയ്തു.
സ്‌കൂള്‍ എച്ച് എം ഷജിത, പി ടി എ പ്രസിഡന്റ് സുജീന്ദ്രന്‍, വി. പി. രാജീവന്‍, ശ്രീലാല്‍ പെരുവട്ടൂര്‍, നവീന ബിജു, ഒ. കെ. ഷിജു എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.








