രാഹുൽ ഗാന്ധി എത്തിയ ഹെലികോപ്റ്ററിൽ പരിശോധന; വിമർശനവുമായി കോൺഗ്രസ്



കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. നീലഗിരി താളൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് രാഹുൽ ഗാന്ധി ഹെലികോപ്റ്ററിലിറങ്ങിയത്. ഇവിടെ വെച്ചായിരുന്നു പരിശോധന. വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു രാഹുൽ ഗാന്ധി
മൈസൂരുവിൽ നിന്ന് രാഹുൽ പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളൈയിംഗ് സ്ക്വാഡ് പരിശോധിച്ചത്. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന നടത്തിയതെന്നാണ് സൂചന.
അതേസമയം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെ കോൺഗ്രസ് വിമർശിച്ചു. നരേന്ദ്രമോദിയുടെയോ അമിത് ഷായുടെയോ ഹെലികോപ്റ്ററുകളിൽ ഇതുപോലെ പരിശോധന നടത്തുമോയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു.








