സ്പോര്‍ട്സ് അക്കാദമി സോണല്‍ സെലക്ഷന്‍ – അത്‌ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍… എന്നിവയിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്

സ്പോർട്സ് അക്കാദമിയുടെ സോണൽ സെലക്ഷന് (2024) അപേക്ഷിക്കാം.
അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ജൂഡോ, സ്വിമ്മിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, ആർച്ചറി, ഹോക്കി എന്നിവയിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്.

ഏപ്രിൽ 18ന് 7, 8, പ്ലസ് വൺ ക്ലാസുകളിലേക്കും ഏപ്രിൽ 19 ന് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കുമാണ് അവസരം. സ്ഥലം: ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളേജ്.

വോളിബോൾ, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, അത്‌ലറ്റിക്സ് ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ വെബ്സൈറ്റിലുള്ള ലിങ്ക് വഴി നിർബന്ധമായും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുകയും അതോടൊപ്പം ലഭിക്കുന്ന രജിസ്ട്രേഷൻ ഐഡി സെലക്ഷൻ നടക്കുന്ന കേന്ദ്രത്തിൽ ഹാജരാക്കേണ്ടതുമാണ്.

ഫോൺ: 0495-2722593, 8078182593, 9961775522.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!