കൊയിലാണ്ടി സ്റ്റേഡിയം പരിസരത്തെ മില്‍മ ബൂത്തുകാരന്‍ ഷാജു തന്റെ കടയില്‍ മറന്ന ഒരു ലക്ഷത്തോളം രൂപയടങ്ങിയ കവറ് തിരികെ നല്‍കി മാതൃകയായി
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയം പരിസരത്തെ മില്‍മ ബൂത്തുകാരന്‍ ഷാജു തന്റെ കടയില്‍ മറന്ന ഒരു ലക്ഷത്തോളം രൂപയടങ്ങിയ കവറ് തിരികെ നല്‍കി മാതൃകയായി, തമിഴ്‌നാട് സേലം സ്വദേശിനി തേന്‍മൊഴി ചെന്നൈയിലേക്ക് പോകുന്നതിനിടയില്‍ കാപ്പികഴിക്കാന്‍ എത്തി, തിരക്കിനിടയില്‍ ബാഗില്‍ നിന്ന് പണമടങ്ങിയ കവറ് കടയിലെ തട്ടിയില്‍ മറന്ന് പോയത്.
റെയിവെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ബാഗില്‍ തിരഞ്ഞത് നഷ്ടപ്പെട്ടതോടെ വരുന്ന വഴിയില്‍ ഉടനീളം തിരഞ്ഞ് ഷാജുവിന്റെ കടയില്‍ തിരക്കിയപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് മറന്നതാണെന്ന് കരുതി കടയുടെ മുകള്‍ ഭാഗത്തെ തട്ടില്‍വെച്ച നിലയിലായിരുന്നു, ഉടന്‍ തന്നെ പണം അടങ്ങിയ കവര്‍ തിരികെ നല്‍കി.
പേരമകന്റെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് എത്താനുള്ള തിരക്കിനിടയില്‍ നന്ദി പറയാന്‍ പോലുമാവാതെ കനിമൊഴി മടങ്ങിയത്, കഴിഞ്ഞ ദിവസം വീണ്ടും തേന്‍മൊഴി തനിക്ക് തുണയായി മില്‍മ ബൂത്തുടമ ഷാജുവിനെ തേടിയെത്തിയിരിക്കുകയാണ്. അന്ന് പറയാതെ പോയ നന്ദി അറിയിക്കാന്‍.