എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ആര്‍ പ്രഫുല്‍ കൃഷ്ണന്റെ കൊയിലാണ്ടിയില്‍ പര്യടനം ആവേശമാക്കി പ്രവര്‍ത്തകര്‍



കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ കൊയിലാണ്ടിയില്‍ ആവേശകരമായ പര്യടനം വെള്ളിഴ്ച രാവിലെ ഗുരു ചേമഞ്ചേരിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പര്യടനത്തിന് തുടക്കം, ഓരോ സ്വീകരണ കേന്ദ്രത്തിലും മോഡി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പറഞ്ഞായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ പ്രസംഗം. സ്ത്രീകളും കുട്ടികളും യുവാക്കളും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തിചേര്‍ന്നു.
ചേലിയ, കാട്ടില പീടിക, വെങ്ങളം, കണ്ണന്‍ കടവ്, ശിവജി നഗര്‍, പൊയില്‍ക്കാവ് ബീച്ച്, ചെറിയ മങ്ങാട്, ബപ്പന്‍കാട്, കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍, പെരുവട്ടൂര്‍, കാവും വട്ടം, പാലക്കുളം, മുചുകുന്ന് പള്ളി, നന്തി ടൗണ്‍, കടലൂര്‍, തിക്കോടി ബീച്ച്, തിക്കോടി ടൗണ്‍, ചിങ്ങപുരം, രാത്രി പുറക്കാട് സമാപിച്ചു.
കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍. ജയ്കിഷ്, ജില്ല വൈസ് പ്രസിഡണ്ട് എം. പി. രാജന്‍, കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡണ്ട് പി. പി. മുരളി, ജില്ല കമ്മറ്റി അംഗം അഡ്വ വി. സത്യന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ അഡ്വ എ. വി. നിധിന്‍, കെ. വി. സുരേഷ്, ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ ഒരുവമ്മല്‍, വി. കെ. മുകുന്ദന്‍, ഒ. മാധവന്‍ , അഭിലാഷ് പോത്തല, നളിനാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.








