നെല്ല്യാടി ലെഷർ ടൂറിസം പദ്ധതി നാടിനു സമർപ്പിച്ചു



കീഴരിയൂർ: ടൂറിസം രംഗത്തെ ജില്ലയിലെ തന്നെ വിപ്ലവകരമായ നേട്ടമാണ്
നെല്ല്യാടി ലെഷെർടൂറിസം പദ്ധതിയെന്നും ഗ്രാമീണ ഉത്തരവാദിത്ത ടൂറിസം സഞ്ചാരികൾക്ക് കൗതുകകരമായ അനുഭവമായിരിക്കുമെന്നും കൊയിലാണ്ടി നഗരസഭാ ഉപാധ്യക്ഷൻ കെ.സത്യൻ പറഞ്ഞു. നെല്ല്യാടി പുഴയും ഇരുകരകളിലുമുള്ള നാടുകളും കൊയിലാണ്ടിയുടെ പൈതൃക സംസ്കാരവും സഞ്ചാരികളിലേക്കെത്തിക്കുന്ന കോഴിക്കോട് ലെഷർ ടൂറിസം പദ്ധതി നെല്ല്യാ ടി പാലത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലെഷർ ടൂറിസം ചെയർമാൻ കെ.ടി.രഘു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി. ഷിക്കാര ബോട്ട് യാത്ര, സ്പീഡ് ബോട്ട് യാത്ര, പെഡൽ ബോട്ട് യാത്ര, സെയ്ലിംഗ് , കയാക്കിങ്, കയാക്കിങ് ട്രൈനിംഗ് സെന്റർ, ആംഫി തിയേറ്റർ, മാജിക് ഷോ, മാർഷ്യൽ ആർട്സ്, പുഴയോര റെസ്റ്റോറന്റ്, കാൻഡിൽ ലൈറ്റ് ഡിന്നർ, എക്സ്പ്ലോർ കണ്ടൽവനം, കാവുകൾ തുടങ്ങി വൈവിധ്യമാർന്ന ജല വിനോദ പരിപാടികളാണ് നെല്ല്യാടി പുഴയിലും തീരത്തുമായി ലെഷെർ ടൂറിസം ഒരുക്കിയിട്ടുള്ളത്.








