പ്രസ്ഥാനത്തിന്റെ കരുത്ത് പ്രാദേശിക നേതൃത്വത്തിൽ: ഷാഫി പറമ്പില്‍

കുറ്റ്യാടി: ജനബന്ധമുള്ള പ്രാദേശിക നേതാക്കളിലാണ് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പെന്ന് യുഡിഎഫ് വടകര മണ്ഡലം സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ഇന്ത്യ നിലനില്‍ക്കാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനം നിലനില്‍ക്കണം. പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ് ദേശീയ നേതൃത്വത്തിലോ സംസ്ഥാന നേതൃത്വത്തിലോ അല്ല. മറിച്ച് നല്ല ജനകീയരായ പ്രാദേശിക നേതൃത്വങ്ങളിലാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കാക്കുനി വലിയ പാതിരിക്കോട്ട് വി.പി സുധാകരന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ഷാഫി. വേരുകളാണ് ഏതൊരു മരത്തിന്റെയും കരുത്ത്. പ്രസ്ഥാനത്തിന്റെ കരുത്തുറ്റ വേരായിരുന്നു മാഷെന്നും ഷാഫി അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!