ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച തന്ത്രി മഠം സമര്‍പ്പിച്ചു



കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച തന്ത്രി മഠം സമര്‍പ്പിച്ചു. ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവ നാളില്‍ നടന്ന സമര്‍പ്പണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി. കെ. ജയന്‍ നിര്‍വ്വഹിച്ചു.
ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ മുഖ്യാതിഥിയായിരുന്നു. മാനേജിങ്ങ് ട്രസ്റ്റി ഉണ്ണി ശ്രീലക്ഷ്മി അധ്യക്ഷനായി. ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഹരിഹരന്‍ പൂക്കാട്ടില്‍, രാജീവന്‍ പള്ളിയേടത്ത്, കാഞ്ഞിലശ്ശേരി ദേവസ്വം എക്‌സി. ഓഫീസര്‍ വി. ടി. മനോജ് നമ്പൂതിരി, ശശികുമാര്‍ പാലക്കല്‍, ഷാജില പുറത്താങ്ങോളി, ടി. പി. ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.








