മെസ്സിയുടെ ഒപ്പ്, അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്സി, എക്കാലത്തെയും മികച്ച പിറന്നാള്‍ സമ്മാനം ; കല്യാണി പ്രിയദര്ശന്



കൊച്ചി: പ്രശസ്ത താരം കല്യാണി പ്രിയദര്ശന് അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ പിറന്നാള്‍ സമ്മാനം. മെസ്സിയുടെ ഒപ്പുള്ള അര്‍ജന്റീന ദേശീയ ടീമിന്റെ പത്താം നമ്പര്‍ ജഴ്സിയാണ് കല്യാണിക്ക് സമ്മാനമായി ലഭിച്ചത്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മെസ്സിയുടെ ജഴ്സിയുമായി നില്ക്കുന്ന ചിത്രങ്ങളും കല്യാണി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
എക്കാലത്തെയും മികച്ച പിറന്നാള്‍ സമ്മാനമെന്നാണ് ജഴ്സിയെക്കുറിച്ച് കല്യാണി പ്രതികരിച്ചത്. യുഎസ് മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മയാമി ക്ലബ്ബിനു വേണ്ടിയാണ് മെസ്സി ഇപ്പോള്‍ കളിക്കുന്നത്. ഖത്തറില്‍ ലോകകപ്പ് വിജയിച്ചതിനു പിന്നാലെയാണ് മെസ്സി പുതിയ ക്ലബ്ബില്‍ ചേര്‍ന്നത്. 2025 ഡിസംബര്‍ വരെ മെസ്സിക്ക് യുഎസ് ക്ലബ്ബുമായി കരാറുണ്ട്.








