തെരുവ് നായയുടെ കടിയേറ്റ് അരിക്കുളം കാളിയത്ത്മുക്കില്‍ നാല് പശുക്കള്‍ പേ വിഷബാധ ലക്ഷണങ്ങളോടെ ചത്തു



അരിക്കുളം: കാരയാട് കാളിയത്ത് മുക്കില്‍ പേവിഷ ബാധ ലക്ഷണങ്ങളോടെ 4 പശുക്കള്‍ ചത്തു. ഒരാഴ്ചയ്ക്കിടയിലാണ് സംഭവം, പശുക്കളെ പരിചരിച്ച കുടുംബങ്ങള്‍ പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചു തുടങ്ങി. തെരുവ് നായയുടെ കടിയേറ്റ പശുക്കള്‍ക്കാണ് പേവിഷബാധ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.
പ്രദേശത്ത് തുറസായ സ്ഥലങ്ങളില്‍ പകല്‍ സമയങ്ങളില്‍ മേല്‍നോട്ടം ഇല്ലാതെ പശുക്കളെ കെട്ടി പോകുന്ന പ്രവണത കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്നും, എല്ലാ വളര്‍ത്തു നായകള്‍ക്കും നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമേന്നും പേവിഷ സമാന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് വെറ്റിനറി ഡിസ്പെന്‍സറിയുമായി ബന്ധപ്പെടണമെന്ന് ക്ഷീര കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അരിക്കുളം വെറ്ററിനറി ഡിസ്പെന്‍സറി അധികൃതര്‍ അറിയിച്ചു.








