ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സുഗമായ നടത്തിപ്പിനായി ആയുധ ലൈസന്‍സികളില്‍ നിന്നും ആയുധം സറണ്ടര്‍ ചെയ്യിക്കേണ്ടതുണ്ട്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സുഗമായ നടത്തിപ്പിനായി ആയുധ ലൈസന്‍സികളില്‍ നിന്നും ആയുധം സറണ്ടര്‍ ചെയ്യിക്കേണ്ടതുണ്ട്. ഇതിനായി സ്‌ക്രീനിംഗ് കമ്മിറ്റി കൂടുകയും ആയുധം സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഇളവ് നല്‍കുന്നതിനായി ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹതയുളളവര്‍ക്ക് ഇളവ് നല്‍കി ഉത്തരവായിട്ടുള്ളതുമാണ്.

ഇതിനു പുറമെ കോഴിക്കോട് ജില്ലയ്ക്ക് പുറത്തു നിന്നും ആയുധ ലൈസന്‍സ് അനുവദിക്കുകയും അതനുസരിച്ച് ആയുധം കൈവശം വെച്ചു വരുന്നതുമായ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും ലൈസന്‍സില്‍ ഉള്‍പ്പെട്ട ആയുധം അതത് പോലീസ് സ്റ്റേഷനില്‍ അടിയന്തിരമായി സറണ്ടര്‍ ചെയ്യണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതും ലൈസന്‍സിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായിരിക്കും.

. . . ബ്രിട്ടീഷ് അക്കാദമി സ്‌പോക്കണ്‍ ഇംഗ്ലീഷ് – ഹിന്ദി അവധിക്കാല കോഴ്‌സുകള്‍ ആരംഭിക്കുന്നു …

നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം തയ്യറാക്കിയ സിലബസ്സുകളില്‍ മികച്ച പരിശീലനം,
ഫീസ് ഇളവുകളുംനല്‍കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് :
ഗ്രീന്‍ പാര്‍ക്ക് ബില്‍ഡിംഗ് കൊയിലാണ്ടി ആര്‍ ടി ഓഫീസിനും സമീപം 9747271245

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!