പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയും ഗ്രന്ഥകാരനുമായിരുന്ന ടി ശിവദാസന്‍ മാസ്റ്ററെ അനുസ്മരിച്ചു



കാപ്പാട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയും ഗ്രന്ഥകാരനുമായിരുന്ന ടി. ശിവദാസന്‍ മാസ്റ്ററെ അനുസ്മരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം കാലടി സര്‍വ്വകലാശാല പ്രൊഫ. ഡോ. അബ്ദുള്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് എ. കെ. രമേഷ് അനുസ്മരണ ഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ. ഹേമന്ദ് കുമാര്‍, മേഖലാ സെക്രട്ടറി കെ മധു എന്നിവര്‍ സംസാരിച്ചു. കെ ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ജെ പി സജീവന് സ്വാഗതവും രഹില്‍ പി കെ നന്ദിയും പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയും കാപ്പാട് വികാസ് വായനശാലയും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്.








