ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി



അരിക്കുളം: നൂറല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി തണ്ടയില്‍ താഴയും, നമ്മുടെ തണ്ടയില്‍ താഴ കൂട്ടായ്മയും സമൃദ്ധി സ്വയം സഹായ സംഘവും ചേര്‍ന്ന് തണ്ടയില്‍ താഴയില്‍ ഇഫ്താര്‍ സംഗമം അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശാന്ത ഉദ്ഘാടനം ചെയ്തു.
സമൃദ്ധി സ്വയം സഹായ സംഘം പ്രസിഡണ്ട് പി. ടി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് റാഫി ദാരിമി റംസാന്‍ സന്ദേശം നല്‍കി. നമ്മുടെ തണ്ടയില്‍ താഴ കൂട്ടായ്മ പ്രസിഡന്റ് ബൈജു നൂറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി പ്രസിഡന്റ് നാറാണത്ത് ഹമ്മദ് ഹാജി, സമൃദ്ധി സ്വയം സഹായ സംഘം സെക്രട്ടറി യു. പി. ശിവാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
ഇഫ്താര്‍ സംഗമത്തില്‍ മൂന്നൂറില്‍ പരം പേര്‍ പങ്കെടുത്തു. നമ്മുടെ തണ്ടയില്‍ താഴ കൂട്ടായ്മ സെക്രട്ടറി കാസിം കാവില്‍ സ്വാഗതവും നൂറുല്‍ ഇസ്ലാം മഹല്ല് സെക്രട്ടറി സി നിഷാദ് നന്ദിയും പറഞ്ഞു.








