എന്‍ഡിഎ സ്ഥാനാർത്ഥി സിആര്‍ പ്രഫുൽ കൃഷ്ണയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഏപ്രിൽ 8 ന് നടക്കുന്ന റോഡ് ഷോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു



വടകര ലോകസഭാമണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി സിആര്‍ പ്രഫുൽ കൃഷ്ണയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഏപ്രിൽ 8 ന് നടക്കുന്ന റോഡ് ഷോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. എന്‍ഡിഎ കൊയിലാണ്ടി നിയോജക മണ്ഡലം ചെയർമാൻ കെ പി മോഹനൻ മാസ്റ്റർക്ക് ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു. ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ എ വി നിധിൻ, BDJS ജില്ല ജനറൽ സെക്രട്ടറി രത്‌നാകരൻ കെ എൻ , കാമരാജ് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജയാനന്ദൻ യു പി എന്നിവർ പങ്കെടുത്തു.
ഏപ്രിൽ 8 ന് നടക്കുന്ന റോഡ് ഷോയും കൺവെൻഷനും പ്രശ്സ്ത നടനും സംവിധായകനും ബിജെപി
സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മേജർ രവി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന കമ്മറ്റി അംഗം ടി പി സുൽഫത്തും റോഡ് ഷോയിൽ പങ്കെടുക്കും.














